സ്വാഗതം Lesson Lab AI എന്ന ഈ പഠന വേദിയിലേക്ക് എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം. അധ്യാപകരുടെ ക്ലാസ് മുറി പ്രവർത്തനങ്ങളെ കൂടുതൽ സൃഷ്ടിപരവും ഫലപ്രദവുമാക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു പഠന വേദിയാണിത്. പഠന പ്രവർത്തനങ്ങൾ ലളിതമായി ആസൂത്രണം ചെയ്യാനും, രേഖപ്പെടുത്താനും, ആവശ്യമായ പഠന സാമഗ്രികൾ എളുപ്പത്തിൽ ലഭ്യമാക്കാനും സഹായിക്കുന്നതിനായാണ് ഈ ബ്ലോഗ് തയ്യാറാക്കിയിരിക്കുന്നത്. അധ്യാപകർക്ക് ദിനംപ്രതി ആവശ്യമായ Lesson Plans, Notes, Worksheets, Teaching Manuals, AI അധിഷ്ഠിത പഠന ആശയങ്ങൾ, ഇൻഫോഗ്രാഫിക്സ്, ക്ലാസ് റൂം പ്രവർത്തന മാതൃകകൾ എന്നിവ ഇവിടെ ലഭ്യമാകും. കേരള സിലബസിലെ ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിവിധ പാഠഭാഗങ്ങൾ ക്ലാസ് മുറിയിൽ ഫലപ്രദമായി വിനിമയം ചെയ്യുന്നതിനാവശ്യമായ പഠനസാമഗ്രികൾ, പ്രവർത്തന മാതൃകകൾ, വർക്ക് ഷീറ്റുകൾ, മൂല്യനിർണയ ഉപാധികൾ, ഡിജിറ്റൽ റിസോഴ്സുകൾ, വീഡിയോ ലിങ്കുകൾ, അവതരണ സാമഗ്രികൾ എന്നിവ ഈ പ്ലാറ്റ്ഫോമിലൂടെ അധ്യാപകർക്ക് ലഭ്യമാക്കുന്നതാണ്. സാങ്കേതിക വിദ്യയും കൃത്രിമ ബുദ്ധിയും (AI) വിദ്യാഭ്യാസ രംഗത്ത് കൂടുതൽ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനുള്ള ആശയങ്ങളും ഉപകരണങ്ങളും Lesson Lab...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ